Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Investigation

മാ​സ​പ്പ​ടി​ക്കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്; അ​ന്വേ​ഷ​ണം പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്ക്

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളും കേ​സി​ലെ പ്ര​തി​യു​മാ​യ വീ​ണ​യു​ടെ​തു​ൾ​പ്പെ​ടെ​യു​ള്ള സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ലെ ഇ​ഡി അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​റി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക സൂ​ച​ന​ക​ളു​ള്ള​ത്.

കേ​സ് അ​ന്വേ​ഷി​ച്ച കൊ​ച്ചി ഇ​ഡി ഓ​ഫീ​സാ​ണ് ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​റാ​യ വീ​ണ​യ്ക്കും പ​ണം ന​ൽ​കി​യ​ത് പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് സി​എം​ആ​ർ​എ​ൽ എം​ഡി എ​സ്.​എ​ൻ. ശ​ശി​ധ​ര​ൻ ക​ർ​ത്ത 2024 ഏ​പ്രി​ൽ 17ന് ​മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് ഈ ​പ​ണ​മി​ട​പാ​ട് ന​ട​ന്ന​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്. ഐ​ടി ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളു​ടെ പേ​രി​ൽ 2.78 കോ​ടി രൂ​പ കൈ​പ്പ​റ്റി​യെ​ങ്കി​ലും സേ​വ​ന​ങ്ങ​ളൊ​ന്നും തി​രി​ച്ചു ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വീ​ണ​യും സ​മ്മ​തി​ച്ച​താ​യി ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ർ​ത്താ​യു​ടെ ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പി​ണ​റാ​യി വി​ജ​യ​നെ ചോ​ദ്യം ചെ​യ്യു​ക.

അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നു സ​മ​ൻ​സ് ന​ൽ​കാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. സി​എം​ആ​ർ​എ​ൽ, ക​മ്പ​നി ഡ​യ​റ​ക്‌​ട​ർ​മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 26 കോ​ടി രൂ​പ​യു​ടെ സ്വ​ത്തും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ 12 പ്ര​തി​ക​ളു​ടെ​യും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു​മാ​യി 29 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ച്ചെ​ന്നും ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്‌​ത​മാ​ക്കു​ന്നു.

Latest News

Corehub Up